കല്‍പ്പറ്റ: ജില്ലയില്‍ രാസവള ക്ഷാമം രൂക്ഷമാണെന്ന് ഫെര്‍ട്ടി ലേഴ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍. കാര്‍ഷിക മേഖലയുടെ നിലനില്‍പ്പിനെ ഇത് രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. കൃഷി വകുപ്പിനേയും രാസവള കമ്പനികളേയും പ്രശ്‌നം നിരന്തരം ബോധ്യപ്പെടുത്തിയിട്ടും നടപടിയില്ല. 2019 മാര്‍ച്ച് 31 വരെ രാസവള കമ്പനികള്‍ സൗജന്യമായി നല്‍കിയിരുന്നത് നിര്‍ത്തലാക്കി.
ലോറി വാടക നല്‍കിയും, ഇറക്ക് കൂലിയും കൂട്ടി, എം.ആര്‍.പി യേക്കാള്‍ കൂടിയ വിലക്കാണ് രാസവളം ഡീലര്‍മാര്‍ക്ക് ലഭ്യമാകുന്നത്. രൂക്ഷമായ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.