ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇനി എഐ ഡ്രോണ്‍ ക്യാമറകളും…

0

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ഡ്രോണ്‍ ക്യാമറകള്‍ വൈകാതെ രംഗത്തിറക്കുമെന്നു ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്.ശ്രീജിത്ത്. ഒരു ജില്ലയില്‍ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140 ഡ്രോണ്‍ ക്യാമറകളെങ്കിലും ഏര്‍പ്പെടുത്താനാണു ശ്രമം.ഡ്രോണ്‍ നിയന്ത്രണത്തിനുള്ള സംവിധാനം സജ്ജമാക്കിയ വാഹനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട ശേഷം 5 കിലോമീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ നിരീക്ഷണം നടത്തി നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണു ചെയ്യുക.

നിലവില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്തി അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എഐ ക്യാമറകള്‍. എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോര്‍ട്ടല്‍
ആരംഭിക്കുമെന്നും ശ്രീജിത് പറഞ്ഞു. …

Leave A Reply

Your email address will not be published.

error: Content is protected !!