കാട്ടിക്കുളം ടൗണില്‍ ട്രാഫിക് പരിഷ്‌കരണം ഇന്നു മുതല്‍
കാട്ടിക്കുളം ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നിലവില്‍ വന്നു.തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ട്രാഫിക് അഡൈ്വസറിയുടെ തീരുമാനപ്രകാരമാണ് പരിഷ്‌കരിച്ച ട്രാഫിക് അഡൈ്വസറി തീരുമാനങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വന്നത്.3 വീല്‍ ഓട്ടോയും,ജീപ്പ്,ടാക്സി വാഹനങ്ങള്‍ നിലവില്‍ പാര്‍ക്കിംഗ് നടത്തുന്നതുപോലെ തുടരും.ജീപ്പ് സ്റ്റാന്റിന് പുറകിലായി വെള്ളിമൂങ്ങ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. സ്വകാര്യ വാഹനങ്ങള്‍ മേലെ അമ്മാനി റോഡ് ജംഗ്ഷന്‍ മുതല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വരെയും,താഴെ അമ്മാനി റോഡിനോട് ചേര്‍ന്ന പഞ്ചായത്ത് ഗ്രൗണ്ടിന്റെ സമീപം പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.ഗുഡ്സ് വാഹനങ്ങള്‍ മേലെ കാട്ടിക്കുളം കരിങ്കല്‍ ക്വാറിക്ക് സമീപവും താഴെ കാട്ടിക്കുളം പി.ഡബ്ല്യു.ഡി ഓഫീസിനു മുമ്പിലായിട്ടും പാര്‍ക്കിംഗ് നടത്തണം. ബസ്റ്റാന്റിനുള്ളില്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചതായും പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ട്രാഫിക്ക്അഡൈ്വസറി തീരുമാനമെടുത്തപ്രകാരംഗുഡ്‌സ് സ്റ്റാന്‍ഡ് മാറ്റാന്‍ ഡ്രൈവര്‍ന്മാര്‍ തയ്യാറായില്ല .തുടര്‍ന്ന് അധികൃതരുമായ് നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്തിന് ഔദ്യോഗികമായിപരാതി ലഭിച്ചാല്‍ വിഷയം വെള്ളിയാഴ്ച ചര്‍ച്ചചെയ്യാമെന്ന വ്യവസ്ഥയില്‍ സ്റ്റാന്‍ഡ് മാറ്റി.