കാറു മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബത്തേരി പോലീസ് അറസ്റ്റു ചെയ്ത ആദിവാസി യുവാവിന് നീതി ലഭിക്കണമെന്ന ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത്. യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ നേതൃത്ത്വത്തില്‍ യുവാവിന്റെ കുടുംബം കളക്ട്രേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.അത്തികടവ് പണിയ കോളനി നിവാസിയായ ദീപുവിനെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തത് ഈ മാസം 4 നാണ്.
ഈ മാസം 4 നാണ് കാറ് മോഷ്ടിക്കാന്‍ ശ്രമിച്ചു വെന്ന കേസില്‍ മീനങ്ങാടി അത്തികടവ് പണിയ കോളനി നിവാസിയായ ദീപുവിനെ ബത്തേരി പോലീസ് അറസ്റ്റു ചെയ്തത്. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റു ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ദീപു ഏഴു മീറ്ററോളം ദൂരം കാറ് പിന്നോട്ട്ചലിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ കൂലിവേലകള്‍ ചെയ്യുന്ന ദീപുവിന് സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ലെന്നും പോലീസ് കള്ളക്കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു. മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണ കേസുകളിലും ദീപുവിനെ പ്രതിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്. ഇതിനെ തുടര്‍ന്നാണ് ആദിവാസി വനിതാ പ്രസ്ഥാനത്തിന്റെ നേതൃത്ത്വത്തില്‍ യുവാവിന്റെ കുടുംബം കളക്ടേറ്റ് പടിക്കലില്‍ ധര്‍ണ നടത്തിയത്. പോലീസ് പറയുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നും ഈ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാടുമെന്നും ആദിവാസ വനിതാ പ്രസ്ഥാനം സംസ്ഥനാ പ്രസിഡന്റ് കെ. അമ്മിണി പറഞ്ഞു.എത്രയും പെട്ടെന്ന് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.