വീണ്ടും ചന്ദനവേട്ട പിടികൂടിയത് 200 കിലോഗ്രാം ചന്ദനം
മുറിച്ച് കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച 200 കിലോഗ്രാം ചന്ദനം പിടികൂടി.കല്‍പ്പറ്റ ഫോറസ്റ്റ് ഫ്‌ലെയിംഗ് സക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശിലേരിയില്‍ നടത്തിയ പരിശോധനയിലാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍, ബേഗൂര്‍ റെയിഞ്ചിലെ ആനപ്പാറ-മരുതോങ്കര സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നും മുറിച്ച് കടത്താന്‍ ശ്രമിച്ച ചന്ദനം് പിടികൂടിയത്.ഓടി രക്ഷപ്പെട്ട
പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ഹാഷിഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ബീരാന്‍ കുട്ടി, ബീറ്റ് ഫോറസ്‌റ് ഓഫീസര്‍മാരായ ജസ്റ്റിന്‍ ഹോള്‍ഡന്‍ റൊസാരിയോ, സി രജീഷ്, ഡ്രൈവര്‍ വി.എസ്. രാജീവ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.