വൈകുന്നേരം 4 മണിക്ക് ശേഷം ഈ പഴങ്ങള്‍ കഴിച്ചാല്‍ സംഭവിക്കുന്നത് !

0

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പോഷകാഹാരം വളരെ പ്രധാനമാണ്. പഴങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് പരമ പ്രധാനമാണ്. പഴങ്ങള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായി കണക്കാക്കപ്പെടുന്നു. വൈകുന്നേരം നാല് മണിക്ക് ശേഷം ചില പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

ആരോഗ്യകരമായി ഇരിക്കാന്‍ നിശ്ചിത സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നതുപോലെ പഴങ്ങള്‍ കഴിക്കാനും നിശ്ചിത സമയം വേണം. അതിലൂടെ നമുക്ക് പരമാവധി പോഷകാഹാരം ലഭിക്കും. നിങ്ങള്‍ ആയുര്‍വേദത്തില്‍ വിശ്വസിക്കുകയാണെങ്കില്‍, സൂര്യാസ്തമയത്തിന് മുമ്പ് പഴങ്ങള്‍ കഴിക്കുന്നതാണ് ഉചിതം. നാല് മണി മുതലാണ് സൂര്യാസ്തമയ സമയം ആരംഭിക്കുന്നത്.

എന്തുകൊണ്ടാണ് വൈകുന്നേരം 4 മണിക്ക് ശേഷം പഴങ്ങള്‍ കഴിക്കാത്തത്?

ആയുര്‍വേദ പ്രകാരം ഇന്ത്യയിലെ പ്രാചീന വൈദ്യശാസ്ത്രത്തില്‍ വൈകുന്നേരം പഴങ്ങള്‍ കഴിക്കുന്നത് ഉറക്കത്തിന്റെ സമയക്രമത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. മിക്ക പഴങ്ങളും ലളിതമായ കാര്‍ബോഹൈഡ്രേറ്റുകളാണ്. അത്തരം പഴങ്ങള്‍ ഊര്‍ജത്തിന്റെ ഉറവിടമാണ്. പക്ഷേ അവ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും വളരെ വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു.

ഉറങ്ങുന്നതിന് കുറച്ചുനേരം മുന്‍പ് ഈ പഴങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിച്ച് ഉറക്കം തടസപ്പെടുത്തുന്നു. രണ്ടാമതായി, സൂര്യാസ്തമയത്തിനുശേഷം, നമ്മുടെ ദഹനവ്യവസ്ഥ അല്‍പ്പം മന്ദഗതിയിലാകുന്നു, അതിനാല്‍ പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ദഹന വ്യവസ്ഥയെ ബാധിക്കുന്നു. അതിനാല്‍, വൈകുന്നേരങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുക.

പഴങ്ങള്‍ കഴിക്കാന്‍ പറ്റിയ സമയം ?

രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. ഏകദേശം 10 മണിക്കൂര്‍ ഒന്നും കഴിക്കാതെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതിനുശേഷം വയര്‍ ശൂന്യമായിരിക്കും. ഈ സമയത്ത് പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ഉപാപചയ സംവിധാനവും ശരിയായിരിക്കുകയും ചെയ്യും. പഴങ്ങള്‍ ഒന്നുകില്‍ ഭക്ഷണത്തോടൊപ്പം കഴിക്കണമെന്നും അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ഉടനെ കഴിക്കണമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.

ഏതെങ്കിലും പഴം കഴിക്കുന്നതിന് മുമ്പ് ഭക്ഷണത്തിന് ശേഷം കുറഞ്ഞത് 3.5 മുതല്‍ 4 മണിക്കൂര്‍ വരെ കാത്തിരിക്കണം. പ്രഭാതത്തിനു പുറമേ, വ്യായാമത്തിന് മുമ്പോ ശേഷമോ പഴങ്ങള്‍ കഴിക്കാം. സൂര്യാസ്തമയത്തിനു ശേഷം, കൊഴുപ്പും പ്രോട്ടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും കഴിക്കുന്നത് നല്ലതാണ്.

ഒരു സമയം ഏതെങ്കിലും ഒരു പഴം കഴിക്കണം. പഴങ്ങള്‍ പാലുല്‍പ്പന്നങ്ങളുമായോ പച്ചക്കറികളുമായോ സംയോജിപ്പിക്കരുത്. പാലുല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ പച്ച പച്ചക്കറികള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ വിഷവസ്തുക്കളെ സൃഷ്ടിക്കുന്നു. ഈ വിഷവസ്തുക്കള്‍ കാരണം, നമുക്ക് പല തരത്തിലുള്ള രോഗങ്ങള്‍ക്ക് പിടിപെടാം.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!