മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരുടെ നോട്ടീസ് വിതരണം

0

വയനാട്ടില്‍ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ  പ്രവര്‍ത്തകരുടെ നോട്ടീസ് വിതരണം.പ്രവാസികളുടെ പ്രളയ സഹായവും മുക്കിയെന്നും, കെ എം സി സി ഫണ്ടുകളില്‍ നേതാക്കള്‍ നടത്തുന്നത് വന്‍ വെട്ടിപ്പെന്നും നോട്ടീസില്‍ ആരോപണം.നേതൃത്ത്വത്തിനെതിരെ വന്‍ തട്ടിപ്പ് ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ നോട്ടീസുകള്‍ വിതരണം ചെയ്തത്.നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാരാണെന്നും,പ്രവാസികള്‍ പ്രളയ സമയത്തു നല്‍കിയ  ധന സഹായങ്ങള്‍ നേതാക്കള്‍ മുക്കിയെന്നും നോട്ടീസില്‍ പറയുന്നുണ്ട്.കഴിഞ്ഞ ദിവസം ലീഗ് നേതൃത്വത്തിനെതിരെ വയനാട്ടില്‍ സമാനമായ രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രളയഫണ്ട് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടും കണക്കുകള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകള്‍. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം നടത്തിയത്. പ്രളയഫണ്ട് കൈകാര്യം ചെയ്ത ജില്ലാ സെക്രട്ടറി യഹ്യാഖാനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. നേരത്തെ ഇത്തരത്തില്‍ നേതൃത്ത്വത്തിനെതിരെ ആരോപണ മുന്നയിച്ച  വയനാട് ജില്ലാ കമ്മറ്റി അംഗം സി മമ്മിക്കെതിരെ നേതൃത്വം നടപടി .അഴിമതിയാരോപണം കത്തുമ്പോഴും ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!