ദയയില്ലാതെ ധനകാര്യ സ്ഥാപനങ്ങള്‍; സ്വകാര്യ ബസുകള്‍ പിടിച്ചെടുക്കുന്നു, ഉടമകള്‍ പണിമുടക്കിലേക്ക്

0

സുല്‍ത്താന്‍ ബത്തേരി: പ്രതിസന്ധികളില്‍ ഉഴലുന്ന ജില്ലയിലെ സ്വകാര്യ ബസുടമകള ധനകാര്യ സ്ഥാപനങ്ങള്‍ പീഡിപ്പിക്കുന്നതായി പരാതി. ബത്തേരിയില്‍ നിന്ന് ധനകാര്യ സ്ഥാപനം ബസ് പിടിച്ചെടുത്തതായും ഉടമകള്‍ പറഞ്ഞു.

കോവിഡ് തുടങ്ങിയതു മുതല്‍ നൂറ് കണക്കിന് ബസുകളാണ് ഓരോ ജില്ലയിലും ഓടാന്‍ പറ്റാത്ത അവസ്ഥയിലായത്. ബാക്കിയുള്ള ബസുകള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് റൂട്ടിലോടാന്‍ പാകത്തില്‍ നിരത്തിലിറക്കിയത്.

സ്‌പെയര്‍ പാര്‍ട്‌സുകളുടെയും ടയറിന്റെയും വിലവര്‍ദ്ധന, ഇന്ധന വിലവര്‍ദ്ധന എന്നിവ മൂലം വലിയ പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് സംരംഭകര്‍. ഇതിനിടെയാണ് ധനകാര്യ സ്ഥാപനങ്ങളുടെ പീഡനവുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

സ്വകാര്യ ബസ് സംരംകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും  പിടിച്ചെടുത്ത ബസ് വിട്ടു നല്‍കണമെന്നും ധനകാര്യ സ്ഥാപനങ്ങളുടെ ചൂഷണവും പീഡനവും അവസാനിപ്പിച്ചില്ലങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും ബസുടമകള്‍ പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  9 മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുകയാണ.് ഇതിന് മുന്നോടിയായി ബസുടമകളും ജീവനക്കാരും ആറിന് വയനാട് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും. ബസ് ഉടമകളും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!