വാഹനങ്ങളെ ഓടിച്ചിട്ട് പിടിക്കേണ്ട  പണി ഈപോസ് കൊടുത്തോളൂം 

0

വാഹന പരിശോധന പൂര്‍ണ്ണമായും ഡിജിറ്റലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇതിനുള്ള മൂന്ന് ഈപോസ് യന്ത്രങ്ങള്‍ കാസര്‍കോട് ജില്ലയിലെ മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ ലഭിച്ചു. പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സംവിധാനം വഴി നടക്കുന്ന പരിശോധനയില്‍ വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോ  യന്ത്രത്തിലൂടെ കടക്കുമ്പോള്‍ വാഹന്‍ സോഫ്റ്റ്വെയറില്‍ നിന്ന് ഉടമയുടെ പേര്,വിലാസം തുടങ്ങിയ വിവരങ്ങള്‍ ലഭിക്കും.

 വിവരങ്ങള്‍ നല്‍കും വാഹന്‍ സാരഥി

ഡ്രൈവറുടെ ലൈസന്‍സ് നമ്പര്‍ അടിക്കുന്നതോടെ വാഹന്‍ സാരഥി സോഫ്റ്റ്വെയറില്‍ നിന്ന് ഡ്രൈവറുടെ ഫോട്ടോ, ലൈസന്‍സ് വിവരങ്ങള്‍, പേര് വിലാസം എന്നിവ കിട്ടും. വാഹനത്തിന്റെ കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഫോട്ടോ ,വീഡിയോ എന്നിവ എടുത്ത് ശേഖരിക്കാനും സാധിക്കും. കുറ്റകൃത്യങ്ങള്‍ ക്ലിക്ക് ചെയ്യുന്നതോടെ അവയും അവയ്ക്ക് അനുസൃതമായ പിഴസംഖ്യയും  യന്ത്രത്തില്‍ തെളിയും.് ഇതിനിടെ വാഹനമോ രേഖകളും കസ്റ്റഡിയിലെടുക്കാന്‍ ഉള്ള സാഹചര്യങ്ങളില്‍ അതിനുള്ള അവസരവും ഉണ്ട്.

 പിടയ്ക്കുന്ന 3 വഴികള്‍

നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട് പിഴയോടെ എന്നും പിഴയില്ലാതെ എന്നും കോടതിവഴി എന്നുമുള്ള ഓപ്ഷന്‍ ഉണ്ട്. ഇതിലേതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ.് പിഴയോടെ എന്ന് തീരുമാനിച്ചാല്‍ പണമായോ നെറ്റ് ബാങ്കിംഗ് വലിയ ഓണ്‍ലൈനായോ പിഴയടയ്ക്കാം.
പിഴയ്ക്കാതെയുള്ള കുറ്റങ്ങള്‍ ആര്‍ ടി ഓ യുടെ മുന്നില്‍ ഹാജരായി അന്വേഷണത്തിനുശേഷം ഉചിതമായ പിഴ തീരുമാനിച്ച് ഓണ്‍ലൈന്‍ വഴി പിഴ അടയ്ക്കാവുന്നതാണ.് 60 ദിവസത്തിനുള്ളില്‍ പിഴയടക്കാതിരുന്നാല്‍ അതത്  ജില്ലയില്‍ ഉള്‍പ്പെടുത്തപ്പെട്ട  കോടതിയിലേക്ക് കൈമാറും.

ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാന്‍ അനുവാദമില്ലാത്ത തരം കേസുകള്‍ക്ക്  കേസ് ചാര്‍ജ് ചെയ്യുന്ന സമയത്ത് തന്നെ കോടതിയിലേക്ക് കൈമാറപ്പെടും.ഇത്  എറണാകുളത്ത് സജ്ജമാക്കിയിട്ടുള്ള വെര്‍ച്ച്വല്‍ കോടതിയിലേക്ക് പോവുകയും അതുവഴി പ്രതികളുടെ മൊബൈലിലേക്ക് ഈ-സമന്‍സ് അയക്കുകയും ചെയ്യും. തീര്‍പ്പാക്കപ്പെടാത്ത കേസുകള്‍ ജില്ലകളിലെ കോടതിയിലേക്ക് കൈമാറും.

 പിഴയടക്കാന്‍ ഓണ്‍ലൈനായി

ഇനി പിഴയടയ്ക്കാന്‍ ആയി ഉദ്യോഗസ്ഥരെ കാത്തുനില്‍ക്കേണ്ട വരില്ല. രേഖകള്‍ കൃത്യമായി കൈവശമുണ്ടെങ്കില്‍ ഓണ്‍ലൈനായി echallan.parivahan.gov.in……
എന്ന വെബ്‌സൈറ്റ് വഴി പിഴയടയ്ക്കാനാകും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ട കുറ്റകൃത്യങ്ങള്‍ കൃത്യമായും യന്ത്രത്തില്‍ രേഖപ്പെടുത്തേണ്ടതുണ്ട.് കോവിഡ്-19 കാലത്തെ വാഹന പരിശോധനയ്ക്ക് ഏറ്റവും സൗകര്യപ്രദമായ സംവിധാനമാണിത്.

Leave A Reply

Your email address will not be published.

error: Content is protected !!