മാലിന്യം തള്ളിയവര്‍ക്ക് മാതൃകാ ശിക്ഷ നല്‍കി പോലീസ്

0

വൈത്തിരി നരിക്കോട്മുക്ക് റോഡില്‍ മാലിന്യമൊഴുക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കി വൈത്തിരി പോലീസ്.പ്രതികളെ കൊണ്ട് സ്വന്തം ചിലവില്‍ ടിപ്പറില്‍ വെള്ളമെത്തിച്ച് റോഡും പരിസരവും കഴുകി വൃത്തിയാക്കിപ്പിച്ച് മാതൃകാപരമായ ശിക്ഷയാണ് പ്രതികള്‍ക്ക് വൈത്തിരി പോലീസ് നല്‍കിയത്. പെരിന്തല്‍മണ്ണ പൊന്നിയാംകുറിശ്ശി ഔഞ്ഞിക്കാട്ടില്‍ മുനീര്‍, കിഴക്കേക്കര മുഹമ്മദ് ജംഷീര്‍ എന്നിവരാണ് മാലിന്യം തള്ളുന്നതിനിടെ വൈത്തിരി പോലീസിന്റെ പിടിയിലായത്.മാലിന്യം കൊണ്ടുവന്ന ടാങ്കര്‍ ലോറി കോടതിയില്‍ ഹാജരാക്കും.വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യമുള്‍പ്പെടെ ഒഴുക്കിയ നിരവധി പരാതികളാണ് വൈത്തിരി പോലീസിന് ദിവസങ്ങളായി ലഭിച്ചത്. രാത്രിയുടെ മറവിലായതിനാല്‍ പലപ്പോഴും പ്രതികളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. തുടര്‍ന്ന് ഇന്ന്പുലര്‍ച്ചെ ഒരു മണിയോടെ നരിക്കോട് മുക്ക് റോഡില്‍ ടാങ്കറിലെത്തിച്ച മാലിന്യം ഒഴുക്കുന്നതിനിടെയാണ് പ്രതികളെ വൈത്തിരി പോലീസ് തെളിവ് സഹിതം പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!