മാരക ലഹരിമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

0

മാരക ലഹരിമരുന്നുമായി മുത്തങ്ങയില്‍ യുവാവിനെ എക്സൈസ് പിടികൂടി. മലപ്പുറം ഏറനാട് മൂന്ന്തൊട്ടിയില്‍ ബോണി സെബാസ്റ്റിയന്‍(23)നെയാണ് എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധിക്കനിടെ പിടികൂടിയത്. ഇയാളില്‍ നിന്നും മാരക ലഹരിമരുന്നായ എംഡിഎംഎ 10.600 ഗ്രാം പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.തുടര്‍ നടപടികള്‍ക്കായി പിടികൂടിയ ആളെയും തൊണ്ടിമുതലും ബത്തേരി റേഞ്ച് എക്സൈസിന് കൈമാറി.

20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ വി ആര്‍ ജനാര്‍ദ്ധനന്‍, പിഒമാരായ ബാബു മൃദുല്‍, പി ഷാജി, സിഇഒമാരായ എ സി ചന്ദ്രന്‍, കെ യു ജോബിഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!