പ്രമുഖ യൂറോപ്യന്‍ ടെലികോം ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ സ്‌കോപ്പസ്സ് ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ 4PORT GPON OLT യുടെ കേരളത്തിലെ വിതരണോദ്ഘാടനം കേരള വിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ നിര്‍വ്വഹിച്ചു.കേരള വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ് കുമാര്‍.പി.പി,എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.വിജയ കൃഷ്ണന്‍,സ്‌കോപ്പസിന്റെ കേരളത്തിലെ വിതരണക്കാരായ സാറ്റ് വിഷന്റെ മാനേജിംഗ് പാട്ണര്‍ ഗിരീഷ് മംഗലത്ത്,സ്‌കോപസ്സിന്റെ സര്‍വ്വീസ് ഹെഡ് സിജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര കമ്പിനി 4PORT GPON OLT വിപണിയില്‍ ഇറക്കുന്നത്.
മികച്ച പ്രൊസസര്‍ ഉല്‍പാദിപ്പിക്കുന്ന കമ്പിനിയായ Broad Com -USA യുടെ പ്രോസസറാണ് ഈ 4þPORT GPON OLT-യില്‍ സ്‌കോപ്പസ്സ് ഉപയോഗിച്ചിരിക്കുന്നത് ഇന്റര്‍നെറ്റ് നല്‍കുന്ന ഇടത്തരം ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റിസിന് വളരെ പ്രയോജനം ചെയ്യുന്നതാണ് ഈ പ്രോഡക്ട്.