ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നത് കേരളത്തില്‍ ലഹരി വില്‍പ്പന നടത്തുന്നതിലൂടെയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.രഘുനാഥ്.വയനാടിന്റെ വികസന മുരടിപ്പിനെതിരെയും രഹരി ഭീകരതക്കെതിരെയും ബിജെപി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.പി. മധു അധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, സംസ്ഥാന സമിതി അംഗങ്ങളായ കെ. സദാനന്ദന്‍, സജി ശങ്കര്‍, ജില്ലാ ഉപാധ്യക്ഷന്‍ കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.