നായാട്ടിനിടെ കള്ള തോക്കുമായി സഹോദരങ്ങള്‍ പിടിയില്‍

0

നായാട്ടിനിടെ കള്ള തോക്കുമായി സഹോദരങ്ങള്‍ വനം വകുപ്പിന്റെ പിടികൂടി. തലപ്പുഴ കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിയിലെ ടി.ആര്‍. മോഹനന്‍ (34) ടി.ആര്‍.ശേഖരന്‍ (31) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കൈതക്കൊല്ലിയില്‍ വെച്ചാണ് ഇരുവരും അറസ്റ്റിലായത്. ഇവരില്‍ നിന്നും നായാട്ടിനുപയോഗിച്ച ഒരു കള്ള തോക്ക് പിടികൂടിയിട്ടുണ്ട്.

ബേഗൂര്‍ റേഞ്ച് ഓഫീസര്‍ കെ.രാഗേഷ്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ പി.ഷാജു ജോസ്, ഫോറസ്റ്റര്‍മാരായ കെ.സുരേഷ് ബാബു, പി.വി.ശ്രീധരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ചന്ദ്രന്‍, ജി.എസ്. നന്ദഗോപാല്‍, എന്‍.എം.അഖിലേഷ്, സി.വിപുല്‍, എ.പി.റുബീന, കെ.എ. ശ്രീന തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!