സ്വയം സന്നദ്ധപുനരധിവാസം പ്രക്ഷോഭത്തിനൊരുങ്ങി ഗോത്രസംഘടനകള്‍
ജില്ലയിലെ വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ കഴിയുന്നവരെ പുറത്തിറക്കുന്ന സ്വയം സന്നദ്ധപുനരധിവാസം അനിശ്ചിതത്വത്തില്‍. പ്രക്ഷോഭത്തിനൊരുങ്ങി ഗോത്രസംഘടനകള്‍. 10 വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിലാണ് സംഘടനകള്‍ സമര രംഗത്തേക്ക് ഇറങ്ങുന്നത്. പദ്ധതി പ്രകാരം പണം ബാങ്കുകളില്‍ എത്തിയിട്ടും ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങി രജിസ്റ്റര്‍ നല്‍കുന്നതില്‍ വകുപ്പുകള്‍ വീഴ്്ച വരുത്തുന്നതായും ആരോപണം.
വയനാട് വന്യജീവിസങ്കേതത്തിലെ ഗ്രാമങ്ങളിലുള്ള ഗോത്രവിഭാഗങ്ങളെയടക്കം പുറത്തെത്തിക്കുന്ന സ്വയം സന്നദ്ധപുനരധിവാസ് പദ്ധതി അനിശ്ചിതത്വത്തിലായതോടെയാണ് ഗോത്രസംഘടനകള്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നത്. പൊതുവിഭാഗത്തില്‍പ്പെടുന്ന ഗുണഭോക്താക്കളുടെ തുക ബന്ധപ്പെട്ട വകുപ്പുകള്‍ അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുമ്പോള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുറുമ വിഭാഗത്തിന് മാത്രമാണ് തുക നേരിട്ട് കൈമാറുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ്്, റ്റിഡിഒ, ഗുണഭോക്താവ് എന്നിവര്‍ സംയുക്തമായിട്ടുള്ള ജോയിന്റ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ തുക ഉപയയോഗിച്ച് കൊണ്ട് വാസയോഗ്യമായ ഭൂമി വാങ്ങി നല്‍കാനായി ജില്ലാതലത്തില്‍ പര്‍ച്ചേസ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷ കാലമായി യാതൊരു നടപ്പടി ക്രമങ്ങളും ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്നില്ല. കൂടാതെ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിയിയില്‍ ഗുണഭോക്താവിന്റെ താത്പര്യങ്ങള്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കാതെയാണ് നാളിതുവരെ ഭൂമി ഏറ്റെടുക്കല്‍ നടപടി നടന്നതെന്നുമാണ് ആരോപണം ഉയരുന്നത്. ഇതിനുപുറമെ പദ്ധതിയുടെ ആരംഭം മുതലേ അഴിമതിനടന്നതായുമാണ് ആരോപണം ഉയരുന്നത്. കൂടാതെ സ്വയം സന്നദ്ധ പുനരധിവാസ മേഖല എന്ന് പറയുമ്പോഴും മാറി താമസിക്കാന്‍ താത്പര്യം ഇല്ലന്ന് പറയുന്ന ഗോത്ര ജനതയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. പദ്ധതി പ്രകാരം മാറ്റി പാര്‍പ്പിച്ച പലകുടുംബങ്ങളുടെയും ഭൂമി സംബന്ധമായ രജിസ്ട്രേഷന്‍ നടപടികള്‍ ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ലന്നുമാണ് ആരോപണം ഉയരുന്നത്. ഇതിനെതിരെ പ്രത്യക്ഷസമരത്തിനൊരുങ്ങുകയാണ് ഗോത്ര അടക്കമുള്ള സംഘടനകള്‍.