പുത്തുമല ദുരിത ബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

0

പുത്തുമല ഉരുള്‍പൊട്ടലില്‍ വീട്‌നഷ്ടപെട്ടവര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച 10 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു.കളക്ടറേറ്റില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി, ജില്ലാ കളക്ടര്‍ എ ഗീതക്ക് താക്കോലുകള്‍ കൈമാറി.ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതിയില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 10 വീടുകളാണ് പണി പൂര്‍ത്തിയാക്കി ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്.ഒന്നര വര്‍ഷത്തിലധികമായി വാടകവീടുകളില്‍ താമസിച്ചു വരുന്ന ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വീടുകള്‍ കൈമാറുമെന്നും കളക്ടര്‍ അറിയിച്ചു.

ദുരിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പീപ്പിള്‍സ് ഫൗണ്ടേഷനെ പോലുള്ള സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം പ്രശംസാര്‍ഹമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിലധികമായി വാടകവീടുകളില്‍ താമസിച്ചു വരുന്ന ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് വീടുകള്‍ കൈമാറുമെന്നും കളക്ടര്‍ അറിയിച്ചു.
സന്നദ്ധ സംഘടനകളെ കോര്‍ത്തിണക്കിയുള്ള സര്‍ക്കാറിന്റെ ഹര്‍ഷംപദ്ധതി മാത്യകാപരമാണെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി അഭിപ്രായപ്പെട്ടു.ഉറവ വറ്റാത്ത കാരുണ്യത്തിന്റെയും വിദ്വേഷ പ്രചാരണങ്ങള്‍ക്കിടം നല്‍കാത്ത മാനവീകതയുടെയും കേരളീയ മാതൃകയാണിതെന്നു പറഞ്ഞ പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഉരുള്‍പ്പെട്ടല്‍ ഇരകളുടെ കണ്ണീരൊപ്പാന്‍ പീപ്പിള്‍സ് ഫൗണ്ടേഷനോടൊപ്പം കൈകോര്‍ത്ത മുഴുവന്‍ പേര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!