മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

0

ദേശീയ ദുരന്ത നിവാരണ സേന എന്‍.ഡി.ആര്‍.എഫ് കാരാപ്പുഴ അണക്കെട്ടിന് സമീപം മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.ദുരന്ത സാഹചര്യങ്ങളിലെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ജില്ലയിലെ സംവിധാനങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്.വെള്ളത്തില്‍ അകപ്പെട്ടു പോകുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ ഇറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍,രക്ഷാപ്രവര്‍ത്തനം എങ്ങിനെ എന്നിവക്കും മോക്ക് ഡ്രില്ലില്‍ പ്രാധാന്യം നല്‍കി.ജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചതെന്ന് ഇന്‍സിഡന്റ് കമാന്‍ഡര്‍ ടോമിച്ചന്‍ ആന്റണി പറഞ്ഞു.

വെള്ളത്തിലകപ്പെട്ട 6 പേര്‍, ഒറ്റപ്പെട്ട 2 പേര്‍ വെള്ളത്തിലകപ്പെട്ട ഒരാള്‍ എന്നിവരെ 3 ബോട്ടുകളിലായെത്തിയ എന്‍ഡിആര്‍ഫ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആര്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ രക്ഷപ്പെടുത്തുന്ന വിധം, രക്ഷാ പ്രവര്‍ത്തനത്തിനു ശേഷം നല്‍കേണ്ട പ്രാഥമിക ശുശ്രൂഷ എന്നിവയാണ് മോക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയിലെ നോഡല്‍ എജന്‍സി പ്രവര്‍ത്തകരായ പള്‍സ് എമര്‍ജന്‍സി ടീം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.എന്‍.ഡി.ആര്‍.എഫ് സംഘം, ഫയര്‍ ഫോഴ്സ്, പോലീസ്, ആരോഗ്യം, പഞ്ചായത്ത്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മോക് ഡ്രില്ലിന്റെ ഭാഗമായി .

Leave A Reply

Your email address will not be published.

error: Content is protected !!