ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ ദുരിതത്തില്‍. നഗരത്തില്‍ അടിയന്തരമായി സീബ്രാലൈനുകള്‍ സ്ഥാപി്ക്കണമെന്നാവശ്യം ശക്തമാവുന്നു.ജില്ലയിലെ പ്രധാന നഗരമായ കല്‍പ്പറ്റ നഗരത്തില്‍ സീബ്രാലൈനില്ലാത്തത് ഡ്രൈവര്‍മാരെയും കാല്‍നട യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷമായി ഈ അവസ്ഥയാണ് തുടരുന്നത്. കൈനാട്ടി, സിവില്‍ സ്റ്റേഷന്‍, ജൈത്ര, പഴയ ബസ് സ്റ്റേഷന്‍, ചുങ്കം ജംഗ്ഷന്‍, പുതിയ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സീബ്രാലൈനുകള്‍ മാഞ്ഞിരിക്കുന്നു. അധികൃതരെ സീബ്രാലൈന്‍ വരക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. തിരക്കേറിയ നഗരത്തില്‍ സീബ്രാ ലൈനില്ലാതായതോടെ കാല്‍നടയാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ മാസം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് ഓട്ടോയിടിച്ച് മധ്യവയസ്‌കന്‍ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നഗരത്തില്‍ അടിയന്തരമായി സീബ്രാലൈനുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.