ഡി.എഫ്.ഒ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി
വന്യമൃഗ ശല്യത്തിനെതിരെ കേരള കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി മാനന്തവാടി ഡി.എഫ്.ഒ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.സംസ്ഥാന സെക്രട്ടറി ജോസ് തലച്ചിറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്, മാത്യൂ പുതുപറമ്പില്‍ അധ്യക്ഷനായി. പി. അബ്ദുള്‍ സലാം, കെ.എ. ആന്റണി, ജോസഫ് കളപ്പുര, ബിജു ഏലിയാസ്,തുടങ്ങിയവര്‍ സംസാരിച്ചു.