കോളനീവാസികള്‍ക്ക് ഭീഷണിയായി കടന്നല്‍ കൂട്
കാട്ടിക്കുളം എടയൂര്‍കുന്ന് പുഴവയല്‍ കോളനിയുടെ മധ്യത്തിലായുള്ള മരത്തിലെ വലിയ കടന്നല്‍കൂടാണ് കോളനീവാസികള്‍ക്ക് ഭീഷണിയായിരിക്കുന്നത്.വൈദ്യുതി ലൈനിന് മുകളിലായി ആണ് വലിയ കടന്നല്‍ കൂട് ഉള്ളത്. ചെറിയ കുട്ടികള്‍ അടക്കം 40 ഓ പേര്‍ കോളനിയില്‍ താമസിക്കുന്നുണ്ട്. അതിനാല്‍ തന്നെ കടന്നലുകള്‍ ഇളകുന്നത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും, പല കുടുംബങ്ങളും കുട്ടികളെ ബന്ധു വീട്ടില്‍ കൊണ്ട് വിട്ടിരിക്കുകയാണ്, വര്‍ഷങ്ങളായുള്ള കുട് തങ്ങള്‍ക്ക് ഭീഷണിയായി മാറുന്നതിനാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വനം വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു.ജീവന് പോലും ഭീഷണിയായി മാറിയേക്കാവുന്ന കടന്നല്‍ കുടിനെ എത്രയും വേഗം മാറ്റി സുരക്ഷ ഒരുക്കണമെന്നാണ് കോളനിക്കാര്‍ ആവശ്യപ്പെടുന്നത്.