ജില്ലയിലെ പ്രധാന അറിയിപ്പുള്‍

0

ഓണ്‍ലൈന്‍ പരിശീലനം

ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രന്യുര്‍ഷിപ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി ) ന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിംഗ് ഒക്ടോബര്‍ 8 ന് ഓണ്‍ലൈനായി സംഘടിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കിഴങ്ങുവര്‍ഗ്ഗ വിള അധിഷ്ഠിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. സൗജന്യ ഓണ്‍ലൈന്‍ പരിശീലനത്തിനുള്ള രജിസ്‌ട്രേഷനായി www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7012376994 എന്നീ നമ്പറിലോ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു പാസ്സായ എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ നടത്തുന്ന ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് റിപ്പയര്‍ ഓഫ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് പ്രോഡക്ടസ് എന്ന 6 മാസത്തെ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായവര്‍ പേര്, ഫോണ്‍ നമ്പര്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ ുസസാമറാശശൈീി@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567375960 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പാന്‍ ഇന്ത്യ – ഉപന്യാസ മത്സരം വിജയികള്‍

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മൂലമുള്ള മാലിന്യം ഇല്ലാതാക്കുന്നതിനും, പ്ലാസ്റ്റിക് മുക്ത ഭാവിക്കായി അവബോധം സൃഷ്ടിക്കുന്നതിനുമായി എട്ടാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പാന്‍ ഇന്ത്യ – ഉപന്യാസ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഇവരെ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. കേന്ദ്ര വനമന്ത്രാലയത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

ഹയര്‍ സെക്കന്ററിതലം :

ഹിന്ദി ഉപന്യാസം – ഒന്നാം സ്ഥാനം – റിഷാലി രാജന്‍ (എസ്. എച്ച്. എസ്. എസ്. ഏചോം ), രണ്ടാം സ്ഥാനം- അര്‍ജുന്‍ കെ. എസ്. ( ജി. എച്ച്. എസ്. എസ്. പടിഞ്ഞാറത്തറ ), മൂന്നാം സ്ഥാനം -അലന്‍ടീന (ജി. എച്ച്. എസ്. എസ്. കാക്കവയല്‍ ), മലയാളം ഉപന്യാസം – ഒന്നാം സ്ഥാനം – എമില്‍ മറീന.പി. (ജി. എച്ച്. എസ്. എസ്. മൂലങ്കാവ് ), രണ്ടാം സ്ഥാനം – അരുണിമ. പി. എസ് ( ജി. എച്ച്. എസ്. എസ്. പടിഞ്ഞാറത്തറ), മൂന്നാം സ്ഥാനം – ഗോപിക. ജി (ജി. എച്ച്. എസ്. എസ്. വൈത്തിരി ), ഇംഗ്ലീഷ് ഉപന്യാസം – ഒന്നാം സ്ഥാനം – അഭിജിത്. എ. എസ് ( എസ്. എച്ച്. എച്ച്. എസ്. എസ് ദ്വാരക ), രണ്ടാം സ്ഥാനം – അനഘ. പി (ജി. എച്ച്. എസ്. എസ്. മൂലങ്കാവ്), മൂന്നാം സ്ഥാനം – രൂപ മെറിന്‍ (എസ്. എച്ച്. എസ്. എസ്. ഏചോം ),

ഹൈസ്‌കൂള്‍ തലം :

ഹിന്ദി ഉപന്യാസം – ഒന്നാം സ്ഥാനം – ആയിഷ ഫര്‍ഹാന (ജി. എച്ച്. എസ്. കോട്ടത്തറ ), രണ്ടാം സ്ഥാനം – അനീറ്റ മരിയ ( സെന്റ് : തോമസ് നടവയല്‍ ), മൂന്നാം സ്ഥാനം – ഹെനിന്‍ മരിയ ( എസ്. എം. സി. എച്ച്. എസ്. ബത്തേരി ) മലയാളം ഉപന്യാസം ഒന്നാം സ്ഥാനം- ശ്രുതിക ( ജി. കെ. എം. എച്ച്. എസ്. കണിയാരം ), രണ്ടാം സ്ഥാനം – യുബിഷ ( എം ടി ഡി എം എച്ച് എസ് തൊണ്ടര്‍നാട് ), മൂന്നാം സ്ഥാനം – ലുബ്ന. കെ. കെ ( ജി. എച്ച്.എസ് ആനപ്പാറ ), ഇംഗ്ലീഷ് ഉപന്യാസം ഒന്നാം സ്ഥാനം – നന്ദന. കെ. ബി. ( ജി. എച്ച്. എസ്. ബീനാച്ചി ), രണ്ടാം സ്ഥാനം – അപര്‍ണ. കെ. പി. ( സെന്റ്: തോമസ് നടവയല്‍ ) മൂന്നാം സ്ഥാനം – ആന്‍. കെ. വിന്‍ ( സെന്റ് : പീറ്റേഴ്‌സ് മീനങ്ങാടി ).

തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ഒക്ടോബറില്‍ തുടങ്ങുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ് – 10 മാസം കാലാവധി), റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷന്‍ (6 മാസം കാലാവധി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ, 04936 248100, 9744134901, 9847699720 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

കൂടിക്കാഴ്ച്ച

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഇലക്ട്രോണിക്‌സ് വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ താത്കാലികടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഒക്ടോബര്‍ 5 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍ നമ്പര്‍ : 04936 246446

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 16-ാം മൈൽ, കരിപ്പാലി, താഴെയിടം എന്നീ പ്രദേശങ്ങളിൽ ഇന്ന് (ചൊവ്വ) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!