ഭാരതീയ ജനതാ പാര്‍ട്ടി വയനാട് ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഏഴാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍വ്വഹിക്കും.സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.
4150 സ്‌ക്വയര്‍ ഫീറ്റിലാണ് നിര്‍മ്മിതി. 125 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, മീഡിയാ റൂം, തുടങ്ങിയ സൗകര്യങ്ങള്‍ ഓഫീസിലുണ്ട്. 1965ല്‍ ഒറ്റ മുറിയില്‍ തുടങ്ങിയ ജില്ലാ ഓഫീസ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ നിലയില്‍ എത്തിയത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.മോഹന്‍ദാസ്, പ്രശാന്ത് മലവയല്‍ കെട്ടിട നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ പി.ജി. ആനന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.