വീഡിയോ കോള്‍ വഴി ഹണി ട്രാപ്പ് തട്ടിപ്പ് വ്യപകമാവുന്നു.തട്ടിപ്പിന് ഇരയായാല്‍ പോലീസിനെ ബന്ധപ്പെടേണ്ടതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് സൗഹൃദം സ്ഥാപിച്ച് വീഡിയോ കോള്‍ ചെയ്യുകയും പിന്നീട് വിവിധ ആപ്പുകള്‍ ഉപയോഗിച്ച് കോള്‍ സ്‌ക്രീന്‍ റിക്കോര്‍ഡ് ചെയ്ത് അയച്ച് നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നു.ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആസൂത്രിത സംഘങ്ങള്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുന്നറിയിപ്പ്.
വ്യാജ സിംകാര്‍ഡുകളും സ്ത്രീകളുടെ ഫോട്ടോയും ഉപയോഗിച്ച് ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോണിലും അക്കൌണ്ടുകള്‍ നിര്‍മ്മിച്ചു ഫ്രണ്ട് റിക്വസ്റ്റ് അയച്ച് ആളുകളുമായി ചാറ്റ് ചെയ്ത് പിന്നീട് വീഡിയോ കോള്‍ ചെയ്യുകയാണ് ഇവരുടെ പ്രവര്‍ത്തന രീതി. വീഡിയോ കോളില്‍ നഗ്‌നത കാണിച്ച് വരുന്ന സ്ത്രീ ,റിക്കാര്‍ഡ് ചെയ്ത വീഡിയോ ആണ് എന്നറിയാതെ ആളുകള്‍ വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ റിക്കാര്‍ഡ് ചെയ്യുന്ന വീഡിയോ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് നല്‍കുമെന്നും യൂടൂബില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ പണം അപഹരിക്കുന്നത്. പരിചയമില്ലാത്ത ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതും പരിചയമില്ലാത്ത വീഡിയോ കോളുകള്‍ ഒഴിവാക്കേണ്ടതും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കേണ്ടതും