മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 42 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ച ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.
കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച വിപിന്‍ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. 2005ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമജീവിതം തുടങ്ങിയ വിപിന്‍ ചന്ദ് 2012ലാണ് മാതൃഭൂമിയില്‍ പ്രവേശിക്കുന്നത്. പറവൂര്‍ കൊടുവഴങ്ങ പാലപ്പുറത്ത് ചന്ദ്രന്റെ മകനാണ്. ഭാര്യ: ശ്രീദേവി. മകന്‍: മഹേശ്വര്‍.