കടുവ ആടുകളെ കൊന്നു

0

കടുവ രണ്ട് ആടുകളെ ആക്രമിച്ചു കൊന്നു.പൂതാടി ചീയമ്പം ആനപ്പന്തി കോളനിയിലെ അനിത, സതീഷ്എന്നിവരുടെ ആടുകളെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കടുവ കൊന്നത്.കടുവ ആക്രമിക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളുമടക്കം പുറത്തുണ്ടായിരുന്നു.ഒരു മാസത്തിനിടെ പത്തോളം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. പ്രദേശത്ത് കടുവാ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വനം വകുപ്പ് ക്യാമറകളും കൂടുകളും സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം..മാസങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികള്‍ക്ക് ഭീഷണിയായ കടുവയെ സമീപ പ്രദേശത്ത് നിന്നും പിടികൂടിയിരുന്നു.പട്ടാപകല്‍ പോലും കടുവയിറങ്ങുന്നതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായ കടുവയെ എത്രയും വേഗം പിടികൂടി ആശങ്കയകറ്റണമെന്നാണ് നാട്ടുകാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!