കെട്ടിടനമ്പര്‍നല്‍കാതെ പഞ്ചായത്ത് ആത്മഹത്യക്കൊരുങ്ങി സംരംഭക കുടുംബം

0

 

പൂതാടി പഞ്ചായത്ത് അധികൃതരുടെ കെടും കാര്യസ്ഥത ഗോഡൗണിന് പഞ്ചായത്ത് കെട്ടിട നമ്പര്‍ നല്‍കുന്നില്ല ,ആത്മഹത്യചെയ്യുമെന്ന് കെട്ടിട ഉടമയും കുടുംബവും.പൂതാടി പഞ്ചായത്ത് നടവയല്‍ പുലച്ചിക്കുനി റോഡില്‍ താമസക്കാരനായ ജെയ്‌സണാണ് ആത്മഹത്യഭീഷണി മുഴക്കിയത്.ബാഗ്, കുടയും മറ്റും സൂക്ഷിക്കുന്ന ഗോഡൗണിനാണ് പഞ്ചായത്ത് അസി. എഞ്ചിനീയര്‍ കെട്ടിട നമ്പര്‍ നല്‍കാതെ ബുദ്ധിമുട്ടിക്കുന്നത്.ബാങ്കില്‍ നിന്നുംലോണ്‍ എടുത്തും മറ്റുമാണ് സംരംഭം തുടങ്ങിയത്.

പൂതാടി പഞ്ചായത്ത് അധികൃതരുടെ കെടും കാര്യസ്ഥത യുവാവും കുടുംബവും പഞ്ചായത്ത് ഓഫീസില്‍ എത്തി ആത്മഹത്യ ചെയ്യുമെന്ന് നടവയല്‍ വലിയറയില്‍ ജയ്‌സണും കുടുംബവുമാണ് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത് . ഇദ്ദേഹത്തിന്റെ അധീനതയിലുള്ള ഗോഡൗണ്‍ കെട്ടിടത്തിന് കെട്ടിട നമ്പര്‍ ലഭിക്കാന്‍ മാസങ്ങളായി പഞ്ചായത്ത് ഓഫിസില്‍ കേറിയിറങ്ങിയിട്ടും നമ്പര്‍ നല്കുന്നില്ലന്നാണ് ജയ്‌സന്റെ പരാതി.

പുതാടി പഞ്ചായത്ത് 22 വാര്‍ഡ് നടവയല്‍ പുലച്ചിക്കു നി റോഡില്‍ താമസിക്കുന്ന ജയ്‌സണ്‍ ആരംഭിച്ച ബാഗ് കുട മറ്റ് ഉല്പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിനാണ് പഞ്ചായത്ത് അസിസ്റ്ററ്റന്റ് എഞ്ചനിയര്‍ കെട്ടിട നമ്പര്‍ നല്കാതെ വലക്കുന്നത് . എഞ്ചനിയര്‍ നിഷ്‌കര്‍ഷിച്ച രീതിയില്‍ എല്ലാം നിര്‍മ്മാണം നടത്തി . ഗോഡൗണിന് ശുചിമുറിയും നിര്‍മ്മിച്ചു എന്നാല്‍ വീണ്ടും രണ്ട് ശുചിമുറികൂടി വേണമെന്നാണ് അധികൃതര്‍ വാശി പിടിക്കുന്നത് എന്ന് ജയ്‌സണ്‍ പറഞ്ഞു . വീടിനോട് ചേര്‍ന്നാണ് ഗോഡൗണ്‍ ഉള്ളത് . ജീവനക്കാരനായി ഒരാള്‍ മാത്രമാണ് ഉള്ളത് .എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും കെട്ടിട നമ്പര്‍ നല്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല . നമ്പര്‍ ലഭിക്കാത്തത് മൂലം ധനകാര്യ സ്ഥാപനത്തില്‍ നിന്നും ജപ്തി അടക്കമുള്ള നോട്ടിസ് ലഭിച്ചു.

ബാങ്കില്‍ നിന്നുംലോണ്‍ എടുത്തും മറ്റുമാണ് സംരംഭം തുടങ്ങിയത് . നമ്പര്‍ ലഭിക്കാത്തത് മൂലം ഇനി വേറെ പോംവഴികള്‍ ഒന്നും ഇല്ലന്നും , അധികൃതരുടെ അനാസ്ഥയില്‍ മനം നൊന്താണ് . പഞ്ചായത്ത് ഓഫീസില്‍ എത്തി കടും കൈ ചെയ്യുന്നതെന്നുമാണ് ജയ്‌സണ്‍ പറയുന്നത് . നിസാര കാര്യങ്ങള്‍ക്ക് വേണ്ടി പിടിവാശി പിടിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരുടെ നയങ്ങള്‍ തന്നെ പോലെയുള്ള സംരംഭകര്‍ക്ക് വിനയാവുകയാണന്നും ജയ്‌സണ്‍ പറഞ്ഞു.

വർണ്ണ മത്സ്യങ്ങൾ വരുമാനമാക്കി അനീഷ്

പാടവും പറമ്പും EPISODE-27

Leave A Reply

Your email address will not be published.

error: Content is protected !!