ചാലിഗദ്ദ അംബേദ്കര്‍ കോളനിയിലെ പുനരധിവാസം എത്രയും വേഗം പൂര്‍ത്തികരിക്കണമെന്ന് കെ.സദാനന്ദന്‍
മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ചാലിഗദ്ദ അംബേദ്കര്‍ കോളനിയിലെ പ്രളയം മൂലം വീട് നഷ്ടമായ ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം എത്രയും വേഗം പൂര്‍ത്തികരിക്കണമെന്ന് ബി.ജെ.പി ഉത്തരമേഖല ജന.സെക്രട്ടറി കെ.സദാനന്ദന്‍.പ്രധാനമന്ത്രിയുടെ 71 ാം ജന്മദിനത്തിന്റെ ഭാഗമായ’സേവാ ഔവര്‍ അഭിയാന്‍’ പരിപാടിയില്‍ കോളനി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചാലിഗദ്ധ കോളനിക്കാരുടെ പുനരധിവാസം എവിടെയുമെത്തിയില്ല കുറച്ച് കൂടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തിയെങ്കിലും, മറ്റുള്ളവര്‍ വീടെന്ന സ്വപ്നം ബാക്കിയായി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പല കാര്യങ്ങള്‍ക്കും ധൂര്‍ത്തടിക്കാന്‍ കോടികള്‍ ചിലവഴിക്കുമ്പോഴും ഷെഡ്ഡുകളില്‍ ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ് ചാലിഗദ്ധ കോളനിയില്‍. 2022ല്‍ എല്ലാവര്‍ക്കും വീടെന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയില്‍ കേന്ദ്രത്തില്‍ നിന്നും കിട്ടിയ തുക വകമാറ്റി ചിലവഴിക്കകയാണ് കേരള സര്‍ക്കാര്‍. കൂട്ടുകുടുംബമായി ജീവിച്ചു വരുന്ന ആദിവാസി വിഭാഗത്തില്‍ ഉള്ള ഇവരെ താമസയോഗ്യമല്ലാത്ത സ്ഥലങ്ങളിലേക്കു പാര്‍പ്പിക്കാന്‍ രാഷ്ട്രീയക്കളികള്‍ നടക്കുകയാണ്. എത്രയും വേഗം ചാലിഗദ്ദ കോളനിയിലെ കുടുംബങ്ങളെ എല്ലാ സൗകര്യങ്ങളുമുള്ള സ്ഥലംകണ്ടെത്തി വീടുവെച്ചു നല്‍കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സദാനന്ദന്‍ പറഞ്ഞു. ബി.ജെ.പി നേതാക്കളായ വില്‍ഫ്രഡ് ജോസ് , മനോജ്പാല്‍വെളിച്ചം,ഷിംജിത്ത് കണിയാരം, കെ സുഗതന്‍ , പി.ടി.സന്തോഷ്, കെ.എം സജീഷ്, മനു വര്‍ഗ്ഗീസ്, മണി കുഴിത്തടത്തില്‍ സനന്‍ കരിമാംതടത്തിന്‍, തുടങ്ങിയവരും സദാനന്ദനൊപ്പം ഉണ്ടായിരുന്നു.