ഡീസല്‍ വില വീണ്ടും കൂടി. ഡീസലിന് 27 പൈസയാണ് വര്‍ധിച്ചത്.
ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 94 രൂപ 32 പൈസയായി. ഈ മാസം ഇത് നാലാം തവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല, പെട്രോള്‍ ലിറ്ററിന് 101.48 രൂപയാണ് വില.മുംബൈയില്‍ 96.88 രൂപയാണ് പുതുക്കിയ ഡീസല്‍ വില. പെട്രോള്‍ വില മാറ്റമില്ലാതെ 107.26 ല്‍ തുടരുന്നു. ഡല്‍ഹിയില്‍ 89.07 രൂപയാണ് ഡീസലിന്. പെട്രോളിന് 101.19 രൂപയും. കൊല്‍ക്കത്തയില്‍ ഡീസല്‍ വില 92.17 രൂപയും പെട്രോളിന് 101.62 രൂപയുമാണ്. ചെന്നൈയില്‍ 93.69 രൂപയാണ് ഡീസല്‍ വില. പെട്രോളിന് 98.96 രൂപയും.