കേരളത്തില്‍ ഇന്നും പരക്കെ മഴ; ജില്ലയില്‍ യെലോ അലര്‍ട്ട്

0

ബംഗാള്‍ ഉള്‍ക്കടലിലെ ‘ഗുലാബ്’ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്കു സാധ്യത. വയനാട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ട് ഉണ്ട്.
കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ഒഡീഷആന്ധ്ര തീരം തൊട്ടു. പസിഫിക് സമുദ്രത്തില്‍ ശക്തമായി തുടരുന്ന ‘മിണ്ടുല്ലെ’ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് വീണ്ടും ന്യൂനമര്‍ദത്തിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു.നിലവില്‍ മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വീണ്ടും ശക്തിപ്രാപിക്കാനാണ് സാധ്യത. ഗഞ്ചന്‍, ഗഞ്ചപട്ടി, കണ്ഡമാല്‍ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളില്‍ 48 മണിക്കൂര്‍ നേരത്തേക്കു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!