മലിനമായ അന്തരീക്ഷത്തിലുള്ള ജീവിതം;അഞ്ച് കുട്ടികള്‍ക്ക് അക്യൂട്ട് പോസ്റ്റ് സ്ട്രെപ്റ്റോകോക്കല്‍ ഗ്ലോമുറെലോ നെഫ്രൈറ്റിസ് എന്ന അസുഖം

0

മലിനമായ അന്തരീക്ഷത്തിലുള്ള ജീവിതം; ഗോത്രകുട്ടികള്‍ക്ക് രോഗബാധ. ബത്തേരി നഗരസഭയിലെ തേലംപറ്റ ഈരംകൊല്ലി പണിയകോളനയിലെ അഞ്ച് കുട്ടികള്‍ക്കാണ് അക്യൂട്ട് പോസ്റ്റ് സ്ട്രെപ്റ്റോകോക്കല്‍ ഗ്ലോമുറെലോ നെഫ്രൈറ്റിസ് എന്ന അസുഖം കണ്ടെത്തിയത്. ഭയപ്പെടേണ്ട് സാഹചര്യമില്ലന്നും വ്യക്തി, പരിസര ശുചിത്വം പാലിച്ചാല്‍ രോഗ ബാധഒഴിവാകുമെന്നും ആരോഗ്യവകുപ്പ്.

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 18-ാം ഡിവിഷന്‍ തേലംപറ്റയിലെ ഈരംകൊല്ലി പണിയ കോളനിയിലെ അഞ്ച് കുട്ടികള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്. ഇതില്‍ നാല് കുട്ടികള്‍ സുഖം പ്രാപിച്ച് കോളനിയിലുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ. ് മലിനമായ അന്തരീക്ഷത്തിലുള്ള ജീവിതമാണ് കുട്ടികള്‍ക്ക് അക്യൂട്ട് പോസ്റ്റ് സ്ട്രെപ്റ്റോകോക്കല്‍ ഗ്ലോമെറുലോ നെഫ്രൈറ്റിസ് എന്ന രോഗത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. തൊലിപുറത്ത് ചെറിയ ചൊറിച്ചിലോടെ തുടങ്ങി പിന്നീട് ഇതിന്റെ അണുക്കള്‍ വൃക്കയെ ബാധിച്ചുതുടങ്ങമ്പോള്‍ ശരീരത്തില്‍ കാണപ്പെടുന്ന നീരുമാണ് ലക്ഷണം. ഈ രോഗത്തെ ഭയപ്പെടേണ്ട സാഹചര്യമില്ലന്നും വ്യക്തി ശുചിത്വവും പരിസര ശുചിത്വും പാലിച്ചാല്‍ രോഗത്തില്‍ നിന്നും മുക്തിനേടാനാകുമെന്നും പകര്‍ച്ചവ്യാധിയല്ലന്നും ആരോഗ്യവകുപ്പ് പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി കോളനിയിലെ ഒരുകുട്ടിയുടെ ശരീരത്തില്‍ നീരുവന്നനിലയില്‍ കാണപ്പെട്ടത്. ഇവരെ താലൂക്ക ആശുപത്രയിലെത്തിച്ച് മരുന്നുവാങ്ങിയതോടെ അസുഖം മാറി. പിന്നീട് മറ്റ് നാലുകുട്ടികളിലും രോഗലക്ഷണങ്ങള്‍ കാണുകയായുരുന്നു. ഇതില്‍ മൂന്ന്കുട്ടികളുടെയും രോഗം മാറി. എന്നാല്‍ അടുത്തിടെ അസുഖം ബാധിച്ച് ആശുപത്രിയിലെത്തിയ 13കാരിക്ക് നെഫ്രോട്ടിക്സിന്റത്തിന്റെ ലക്ഷണം കാണുകയും ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതോടെ ആരോഗ്യവകുപ്പും ജനപ്രതിനിധികളും ഇടപെട്ട് മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണവും കോളനിയില്‍ നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!