റേഷന്‍ കട ഇന്ന് അവധി; ഡിസംബര്‍ റേഷന്‍ നീട്ടിയത് പിന്‍വലിച്ചു

0

ഡിസംബറിലെ സാധാരണ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെയോടെ അവസാനിപ്പിച്ചതായി മന്ത്രി ജി.ആര്‍.അനില്‍ . കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കായി സൗജന്യ റേഷന്‍ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തില്‍ ഡിസംബറിലെ വിതരണം ഇനിയും നീട്ടാന്‍ നിര്‍വാഹമില്ലെന്നു മന്ത്രി വിശദീകരിച്ചു. ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയും പ്രഖ്യാപിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പിഎംജികെഎവൈ) വിഹിതം ഡിസംബറില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ മാസം 10 വരെ വാങ്ങാന്‍ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഇന്ന് കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. നാളെ മുതല്‍ ജനുവരിയിലെ സാധാരണ റേഷനും ഡിസംബറിലെ പിഎംജികെഎവൈ വിഹിതം വാങ്ങാത്തവര്‍ക്കുള്ള വിതരണവും ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!