ആരോഗ്യ സര്‍വകലാശാലയുടെ സംഘം വയനാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
2022-23 വര്‍ഷത്തെ മെഡിക്കല്‍ അഡ്മിഷന്റെ മുന്നോടിയായാണ് സംഘം സന്ദര്‍ശനം നടത്തിയത്. ആരോഗ്യ സര്‍വ്വകലാശാല അക്കാദമിക്ക് കൗണ്‍സില്‍ അംഗം ഡോ.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്.റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിക്കും.ജില്ലാ ആശുപതി സൂപ്രണ്ട് ഡോ. ദിനേഷ് കുമാര്‍ സംഘത്തിന് ആശുപത്രി സംവിധാനങ്ങളും മറ്റും വിശദീകരിച്ചു നല്‍കി.
വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് അഡ്മിഷന്‍ നടപടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള ആരോഗ്യ സര്‍വകലാശാലയുടെ വിദഗ്ധസംഘം മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചത്. രാവിലെ 10.30 തോടെ എത്തിയ സംഘം ആശുപതി സംവിധാനങ്ങളും മറ്റും വിലയിരുത്തി. ജില്ലാ ആശുപതി സൂപ്രണ്ട് ഡോ. ദിനേഷ് കുമാര്‍ സംഘത്തിന് ആശുപത്രി സംവിധാനങ്ങളും മറ്റും വിശദീകരിച്ചു നല്‍കി.തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.കെ.മുബാറക്കുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കൈമാറുമെന്നും സംഘം അറിയിച്ചു. സന്ദര്‍ശനം ഏറെപ്രയോജനകരമാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കെ.കെ.മുബാറക്ക് പറഞ്ഞു.കിഫ്ബിയില്‍ നിന്നും 300 കോടി രൂപയാണ് വയനാട് മെഡിക്കല്‍ കോളേജിനായി നീക്കിവച്ചിട്ടുള്ളത്. ബോയ്‌സ് ടൗണില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ്. 75 ഏക്കര്‍ സ്ഥലത്തില്‍ നിന്ന് 10 ഏക്കര്‍ റൂസ കോളേജിനും ഹീമോഗ്ലോബിനോപതിക് റിസര്‍ച്ച് ആന്‍ഡ് കെയര്‍ സെന്ററിനും സ്ഥലം അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്നതില്‍ 65 ഏക്കര്‍ സ്ഥലമാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്ഥലത്തിന്റെ രേഖകളും മറ്റും വിദഗ്ധ സംഘത്തിന്റെ മുന്നില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിദഗ്ധസംഘം സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും പ്രതിനിധി സംഘത്തില്‍ ഡോക്ടര്‍ കെ ജി സജീദ് കുമാര്‍ (ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജനറല്‍ മെഡിസിന്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കോഴിക്കോട്), ഡോക്ടര്‍ പി എന്‍ മിനി(പ്രൊഫസര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് മൈക്രോ ബയോളജി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് കോന്നി ) എന്നിവരും ഉണ്ടായിരുന്നു.