സാമൂഹ്യവിരുദ്ധര്‍ കുളത്തില്‍ വിഷം കലക്കി മീനുകള്‍ ചത്തുപൊങ്ങി

0

 

പടിഞ്ഞാറത്തറ ചുണ്ടക്കര മുളപറമ്പത്ത് ഭാഗത്ത് സാമൂഹ്യവിരുദ്ധര്‍ മത്സ്യ കുളത്തില്‍ വിഷം കലക്കിയതായി പരാതി. അട്ടശേരി ഗഫൂര്‍ എന്ന കര്‍ഷകന്റെ മീന്‍ കുളത്തിലാണ് കഴിഞ്ഞ ദിവസം വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങിയത്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം രൂക്ഷമാണെന്നും പരാതിയുണ്ട്.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശിക്ഷ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഗഫൂര്‍ വളരെ പ്രതീക്ഷയോടെയാണ് മീന്‍ വളര്‍ത്തല്‍ ആരംഭിച്ചത്. ബാങ്ക് അടവുകള്‍ ഉള്‍പ്പെടെയുള്ളവക്ക് ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രയോജന പെടുത്താം എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് സാമൂഹ്യ വിരുദ്ധര്‍ ഇല്ലാതാക്കിയതിന്റെ മനപ്രയാസത്തിലാണ് ഗഫൂര്‍ ഇപ്പോള്‍
ഗിഫ്റ്റ് തിലോപ്പിയ, രോഹു, കട്ല എന്നീ ഇനങ്ങളിലെ വിളവെടുക്കാറായ നൂറുകണക്കിന് മീനുകളാണ് നശിച്ചു പോയത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ആദ്യം മീനുകള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെയോടെ മുഴുവന്‍ മീനുകളും ചത്തു പൊങ്ങുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!