ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

സി.എച്ച്.സിയില്‍ ഡോക്ടറുടെ ഒഴിവ്

പൊരുന്നന്നൂര്‍ സി.എച്ച്.സിയില്‍ ഈവനിംഗ് ഒ.പി നടത്തുന്നതിനായി എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനന്തവാടി ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച സെപ്തംബര്‍ 24 ന് രാവിലെ 11 ന്. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 04935 293864, 8848640300.

കെല്‍ട്രോണ്‍ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലന കേന്ദ്രങ്ങള്‍. അപേക്ഷാഫോമുകള്‍ സഴെ.സലഹേൃീ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 30നകം ലഭിക്കണം. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, സെക്കന്റ് ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695014,
കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002. ഫോണ്‍: 9544958182, 8137969292

അപേക്ഷാ തിയതി നീട്ടി

വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം , സഹായഹസ്തം, പടവുകള്‍, വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ ധനസഹായം, മംഗല്യ എന്നീ പദ്ധതികള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുതിനുള്ള അവസാന തിയതി ഒക്ടോബര്‍ 15 വരെ നീട്ടി. അപേക്ഷകള്‍ ഓണ്‍ലെനായാണ് സമര്‍പ്പിക്കേണ്ടത്.

വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്‍പ്പള്ളി ടൗണ്‍, പുല്‍പ്പള്ളി ഹോസ്പിറ്റല്‍ പരിസരം, അനശ്വര ജംഗ്ഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയിലേരി, കൊയിലേരി ഫെറി, എസ്റ്റേറ്റുമുക്ക്, ചോലവയല്‍, പൈമൂല ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!