കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിചേരുക. സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വിവിധ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയിലും ധര്‍ണ്ണ നടത്തിയത്.
മാനന്തവാടി താലൂക്ക് പരിസരത്ത് നടന്ന ധര്‍ണ്ണ സംസ്ഥാന കമ്മറ്റി അംഗം എ.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.കെ.അനിത മോള്‍ അദ്ധ്യക്ഷത വഹിച്ചു.മാനന്തവാടി ഉ.ങ.0 ഓഫീസിനു മുന്‍പില്‍ എ.പി.മധുസൂദനനും ,മാനന്തവാടി ബ്ലോക്ക് ഓഫിസിനു മുന്‍പില്‍ കെ.വി ജഗദീഷും, എടവക പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ വി.കെ പ്രശാന്തും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ആകെ 40 കേന്ദ്രങ്ങളിലും മാനന്തവാടിയില്‍ 11 കേന്ദ്രങ്ങളിലും സമരത്തിന്റെ ഭാഗമായി ധര്‍ണ്ണ നടന്നു.