നീലഗിരിയിലേക്ക് പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി

0

രണ്ടുഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചവര്‍ക്ക് നീലഗിരിയിലേക്ക് പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി.എന്നാല്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ അതിര്‍ത്തി കടക്കാന്‍ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും നീലഗിരി ജില്ലാ കലക്ടര്‍ അറിയിച്ചു.ഈ മാസം 10 മുതലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. നീലഗിരി ജില്ലാ ഭരണകൂടത്തിന്റെതാണ് തീരുമാനം.കോവിഡ് നിപാ രോഗലക്ഷണങ്ങളോടെ അതിര്‍ത്തിയിലെത്തുന്നവരെ നിരീക്ഷിക്കാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!