കുരുമുളക് തൈകള്‍ ഉത്പാദിപ്പിച്ചു നല്‍കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

0

അമ്പലവയലില്‍ പ്രവര്‍ത്തിക്കുന്ന വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ‘പങ്കാളിത്ത കുരുമുളക് കൃഷി പദ്ധതി’ പ്രകാരം കുരുമുളക് തൈകള്‍ ശാസ്ത്രീയമായി ഉല്‍പ്പാദിപ്പിച്ചു നല്‍കുന്നതിനായി കര്‍ഷകകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇതിനാവശ്യമായ സാങ്കേതിക പരിശീലനം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും നല്‍കുന്നതാണ്. സ്വന്തമായി മഴമറ സ്ഥാപിച്ച നേഴ്സറിയുള്ള 45 വയസ്സില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുത്ത 10 കര്‍ഷകര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക..അപേക്ഷ നല്‍കുന്നതിനും മറ്റ് വിവരങ്ങള്‍ അറിയുന്നതിനുമായി കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍ : 04936260411, 8590543454

Leave A Reply

Your email address will not be published.

error: Content is protected !!