സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പൊലീസുദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഡി ജി പി. ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്. നിര്‍ദ്ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി ജി പി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റും പാറശാലയിലെ ഒരു പൊലീസുകാരനുമായ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന രീതിയില്‍ ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി ജി പിയുടെ സര്‍ക്കുലര്‍