സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.
മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്റെ ഫലമായാണ് സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നത്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി കുറഞ്ഞ് ദുര്‍ബലമായേക്കും. കേരളം ,കര്‍ണാടക ,തമിഴ്‌നാട് ,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.