നിയമ ലംഘനത്തിന് പിഴ പിഴയടക്കാനും നിയമ ലംഘനം
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പിഴയടക്കാന്‍ എത്തിയ കോടതി പരിസരത്തും നിയമലംഘനം. വെള്ളിയാഴ്ച മാനന്തവാടി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം.സാമൂഹികാകലം പാലിക്കാതിരിക്കുക, ലോക്ക് ഡൗണ്‍ ലംഘിച്ച് വാഹനം ഓടിക്കുക തുടങ്ങിയ വിവിധ നിയമലംഘനങ്ങള്‍ക്ക് കേസില്‍ ഉള്‍പ്പെട്ടവരെ അദാലത്തിന് പോലീസ് കോടതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.പിഴയട്ടക്കാന് കൂട്ടമായി എത്തിയവരാണ് സാമൂഹിക അകലം പാലിക്കാതെ കോടതിക്ക് മുന്നില്‍ തടിച്ച് കൂടിയത്.പോലീസുകാരുടെ കണ്‍മുന്നിലാണ് ഈ നിയമലംഘനം നടന്നത്.