ജില്ലയിലെ റേഷന്‍ വ്യാപാരികളുടെ സമരം 13 ന്
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കുടിശ്ശിക,ജില്ലയിലെ റേഷന്‍ വ്യാപാരികളുടെ സമരം 13 ന്.
സൗജന്യകിറ്റ് വിതരണം ചെയ്തയിനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കമ്മീഷന്‍ തുക ലഭ്യമാക്കുന്നതിനായി ആള്‍കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സെക്രട്ടെറിയേറ്റിന് മുമ്പില്‍ നടത്തിവരുന്ന ഉപവാസസമരത്തില്‍ ഈ മാസം 13 ന് ജില്ലാ കമ്മറ്റിയും പങ്കാളികളാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കിറ്റുകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വന്‍സാമ്പത്തികബാധ്യതകള്‍ ലഹിക്കേണ്ട ഡീലേഴ്സിന് 12 മാസത്തെ കമ്മീഷനായി 50 കോടിയോളം രൂപയാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ളത്.ഈ ആവശ്യമുന്നയിച്ച് വിവിധതരത്തിലുള്ള പ്രതിഷേധങ്ങളിലൂടെ സര്‍ക്കാരിന് മുമ്പില്‍ വിഷയമെത്തിച്ചെങ്കിലും അനുകൂലമായ നടപടികളുണ്ടായിട്ടില്ല.ഇനിയും സര്‍ക്കാര്‍ നിസ്സംഗത തുടര്‍ന്നാല്‍ റേഷന്‍കടകള്‍ അടച്ചിട്ടുള്ള സമരപരിപാടികള്‍ക്ക് അസോസിയേഷന്‍ തുടക്കമിടുമെന്നും ഭാരവാഹകള്‍ പറഞ്ഞു.13 ന് സെക്രട്ടറിയേറ്റിന് മുമ്പില്‍ വയനാട് ജില്ലാ കമ്മറ്റി നടത്തുന്ന ഉപവാസം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.വാര്‍ത്താ സമ്മേളനത്തില്‍ പി ഷാജി യവനര്‍കുളം,കെ ജി രാമകൃഷ്ണന്‍,ബേബി വാളാട്,പ്രഭാകരന്‍ നായര്‍,കെ കുഞ്ഞമ്മദ് എന്നിവര്‍ പങ്കെടുത്തു.