എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും

0

2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യാര്‍ത്ഥും അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ മറ്റുള്ളവര്‍ക്കുമാണെന്നും ധനമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 100 ദിനകര്‍മ പദ്ധതികള്‍ നടപ്പിലാക്കി. പദ്ധതി പൂര്‍ണമായും നടപ്പിലായി. 50,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞിടത്ത് ഒരു ലക്ഷത്തിലേറെ തൊഴിലുകള്‍ സൃഷ്ടിച്ചു. കാര്‍ഷിക മേഖലയിലും വലിയ കുതിപ്പിന് സുഭിക്ഷ കേരളം വഴിയൊരുക്കി. സമയബന്ധിതമായി പ്രൊജക്ടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടു. ഇപ്പോള്‍ 10,000 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ രണ്ടാം കര്‍മ പരിപാടിയായി നടപ്പിലാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

 

2021-2022 ല്‍ 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പൂര്‍ത്തീകരിക്കും. കിഫ്ബി ഫണ്ടിംഗ് ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന 60,000 കോടി രൂപയുടെ ഉത്തേജക പാക്കേജിനാണ് സംസ്ഥാനം ഇതിനോടകം സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനതല മാന്ദ്യ വിരുദ്ധ പശ്ചാത്തല സൗകര്യ വികസന പാക്കേജ് കേരളത്തിലാണ് നടക്കുന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളെ പൂര്‍ണമായി കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കും. സംസ്ഥാന ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദേശിച്ചതുപോലെ വികസന ഫണ്ട് 25 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തും. മെയിന്റനന്‍സ് ഫണ്ട് ആറ് ശതമാനത്തില്‍ നിന്ന് ആറര ശതമാനമായി ഉയര്‍ത്തും. ജനറല്‍ പര്‍പ്പസ് ഫണ്ട് മൂന്നര ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തും. സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!