നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ എലിവിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കഴിച്ച യുവാവ് അത്യാസന നിലയില്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.നെല്ലിയമ്പം കുറുമകോളനിയിലെ അര്‍ജ്ജുന്‍ (24) നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വിഷം കഴിച്ചത് പൊലിസ് കാന്റീനില്‍ വെച്ചാണെന്നും പറയുന്നു. ഇന്നലെ രാവിലെ 8 മണിക്കാണ് അര്‍ജ്ജുനെ ചോദ്യം ചെയ്യാന്‍ പൊലീസ് കൊണ്ടുപോയത്.