ബത്തേരി ടൗണിലും പന്നിശല്യം രൂക്ഷം

0

സുല്‍ത്താന്‍ ബത്തേരി ടൗണിലും പന്നിശല്യം രൂക്ഷം. രാപ്പകല്‍ വ്യത്യാസമില്ലാതെയെത്തുന്ന പന്നിക്കൂട്ടം ടൗണ്‍നിവാസികള്‍ക്ക് ഭീഷണിയായിമാറിയിരിക്കുകയാണ്. പന്നിശല്യം രൂക്ഷമായതോടെ കുട്ടികളെവരെ പുറത്ത് വിടാന്‍പറ്റാത്ത അവസ്ഥയിലാണ് രക്ഷിതാക്കള്‍.ജില്ലയിലെ പ്രധാന ടൗണായ സുല്‍ത്താന്‍ ബത്തേരിയിലാണ് പന്നിശല്യം രൂക്ഷമായിരിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ടൗണില്‍ ഈഅടുത്തകാലത്താണ് പന്നിശല്യം രൂക്ഷമായിരിക്കുന്നത്.

ദേശീയഹൈവേ 766ന്റെ സമീപത്ത് വരെ കഴിഞ്ഞദിവസങ്ങളില്‍ പന്നിക്കൂട്ടം എത്തി. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് പന്നികള്‍ ടൗണില്‍എത്തുന്നത്. ടൗണിനോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങള്‍ പന്നിശല്യം കാരണം കുട്ടികളെ പുറത്ത് വിടാന്‍പോലും ഭയപ്പെടുകയാണ്. ടൗണില്‍ താമസിക്കുന്ന കക്കോടന്‍ റഹീമിന്റെ വീട്ടുമുറ്റത്ത് പകല്‍ സമയങ്ങളില്‍പോലും പന്നിക്കൂട്ടം എത്തുന്നതിനാല്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ലന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ഒരുമാസമായി ഇതാണ് അവസ്ഥയെന്നും വീട്ടുകാര്‍ പറയന്നു. കഴിഞ്ഞയാഴ്ച ചുങ്കത്തെ സപ്ലൈകോ ഔട്ട് ലെറ്റിനുമുന്നിലും പന്നികൂട്ടം എത്തിയിരുന്നു. പന്നി ശല്യത്തെ കുറിച്ച് വനംവകുപ്പിനെ വിവരമറിയിച്ചിട്ടും നടപടിയില്ലന്നാണ് ആരോപണം.

Leave A Reply

Your email address will not be published.

error: Content is protected !!