മാനന്തവാടി ടൗണ്‍ നിയന്ത്രണങ്ങളിലേക്ക്
മാനന്തവാടി നഗര സഭയില്‍ ജില്ലാ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമുള്ളതിനാല്‍ മാനന്തവാടി ടൗണില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. നഗരസഭയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ വാര്‍ഡുകളില്‍പ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ അതിന് എതിര്‍വശത്തുള്ള മറ്റ് ഡിവിഷനുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുവാനും, നഗരസഭ വിളിച്ച് ചേര്‍ത്ത വ്യാപാരികളും, പോലീസും, ആരോഗ്യ വകുപ്പിന്റെയും യോഗത്തില്‍ തീരുമാനിച്ചു. ഡപൂട്ടി ചെയര്‍പേഴ്‌സണ്‍ പി.വി.എസ്.മൂസ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് സെബാസ്റ്റ്യന്‍, സീമന്തിനി സുരേഷ്, കെ.ജി.രവീന്ദ്രന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ്, സജി മാധവന്‍, കെ.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.