കേണിച്ചിറ പരപ്പനങ്ങാടി വളാഞ്ചേരിയില്‍ മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിലെ പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റു ചെയ്തു. കേണിച്ചിറ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന വളാഞ്ചേരി മാങ്ങോട്ടില്‍ അഭിലാഷ് (37) നെയാണ് അറസ്റ്റു ചെയ്തത്.ഈ മാസം 21-ാം തിയ്യതി രാത്രിയിലായിരുന്നു സംഭവം.മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു.
വെട്ടേറ്റ കേണിച്ചിറ പരപ്പനങ്ങാടി തവളയാങ്കല്‍ സജീവന്‍ (50) ആണ് മരിച്ചത്.സംഭവത്തില്‍ സജിയുടെ അകന്ന ബന്ധു കൂടിയായ അഭിലാഷിനും പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നലെ രാത്രി ഡിസ്ചാര്‍ജ് ആയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് . അഭിലാഷിനെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.