വാര്‍ഡ്‌മെമ്പര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായ് കോളനി നിവാസികള്‍

0

തവിഞ്ഞാല്‍ പഞ്ചായത്ത് 8-ാം വാര്‍ഡ്‌മെമ്പര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗോദാവരി കോളനി വാസികള്‍. കോളനിക്കാര്‍ക്ക് അനുവദിച്ച വീടുകളുടെ കരാര്‍ മെമ്പര്‍ നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് മാത്രമെ നല്‍കാവുവെന്നും അല്ലാത്ത പക്ഷം വീടുകളുടെ പണിമുടക്കുമെന്നും വാര്‍ഡ് മെമ്പര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.ഇത് സംബന്ധിച്ച് എം.എല്‍.എ. ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായും കോളനിവാസികള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കെ.ആര്‍. സുബാഷ്, രഞ്ജിനി വിജീഷ്, കെ.സി. ചന്ദ്രന്‍, സി.പി.രാജന്‍, അനിഷ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയില്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി താമസിച്ചു വരുന്ന വര്‍ക്ക് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വീട് വെയ്ക്കാന്‍ 6 ലക്ഷം രൂപ വീതം നല്‍കിയിരുന്നു. എഗ്രിമെന്റ് വെച്ച് പ്രവര്‍ത്തികള്‍ ആരംക്കാനായ ഘട്ടത്തിലാണ് വാര്‍ഡ് മെമ്പര്‍ പി.എസ്. മുരുകേശന്‍ വീട് നിര്‍മ്മാണ പ്രവര്‍ത്തില്‍ മെമ്പര്‍ പറയുന്ന വ്യക്തികള്‍ക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം പണി തടസപെടുത്തുമെന്ന് ഭീഷണിപെടുത്തുയാണ്. കരാറുകാരന ഒപ്പം കൂട്ടിയാണ് വാര്‍ഡ് മെമ്പര്‍ ഗുണഭോക്താകളെ ഭീഷണിപ്പെടുതന്നതെന്നും കോളനി കാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.ആര്‍. സുബാഷ്, രഞ്ജിനി വിജീഷ്, കെ.സി. ചന്ദ്രന്‍, സി.പി.രാജന്‍, അനിഷ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!