2 കിലോ കഞ്ചാവ് കണ്ടെടുത്തു വയോധികന്‍ അറസ്റ്റില്‍

0

2 കിലോ കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍.മീനങ്ങാടി അത്തിനിലത്ത് കോഴിക്കടയുടെ മറവില്‍ കഞ്ചാവ് സൂക്ഷിച്ച തേനാമൂച്ചിക്കല്‍ മൊയ്തു (61) വിനെയാണ് ജില്ലാ ലഹരി വിരുദ്ധ ടീമും മീനങ്ങാടി പോലീസും അറസ്റ്റു ചെയ്തത്.കടയുടെ പുറകിലായി ചകിരി കൂട്ടിയിട്ടതിനടിയിലായി മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച 2 കിലോ കഞ്ചാവ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പോലീസ് കണ്ടെടുത്തത്. ജില്ലാ ലഹരി വിരുദ്ധ ടീമും, മീനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ പി.സി സജീവ്. എസ്.ഐ. കുഞ്ഞുവാവ , സി.പി.ഒ മാരായ ഹംസ, അജയന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി റജികുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ്ി പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!