കര്‍ഷകര്‍ക്ക് ഉപകാരമില്ലാത്ത കാര്‍ഷിക ഗവേഷണ കേന്ദ്രം :യൂത്ത് കോണ്‍ഗ്രസ്

0

അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം കര്‍ഷകര്‍ക്ക് ഉപകാരമില്ലാത്ത സ്ഥാപനമായി മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ്. കര്‍ഷകര്‍ക്ക് വേണ്ട വിത്തും തൈകളും ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നില്ലെന്നും, രണ്ട് ലോഡിലധികം ഇഞ്ചി പാഴാക്കി കളഞ്ഞെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം മേധാവി കെ. അജിത്ത് കുമാര്‍ പറഞ്ഞു.കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദ്ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായാണ് നടക്കുന്നതെന്നും അധികൃതര്‍.

കര്‍ഷകര്‍ക്ക് യാതൊരു ഉപകാരവുമില്ലാത്ത സ്ഥാപനമായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം മാറിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഈ സീസണില്‍ വിളപെടുത്ത ലോഡ് കണക്കിന് ഇഞ്ചി ആര്‍ക്കും ഉപകാരമില്ലാതെ പാഴാക്കികളഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ലക്ഷകണക്കിന് കുരുമുളക് വള്ളികള്‍ ഉത്പാദിപ്പിച്ച വിതരണം നടത്തിയ കേന്ദ്രം ഈ വര്‍ഷം ഒന്നും കര്‍ഷകര്‍ക്ക് നല്‍കിയില്ല, 260 ഓളം തൊഴിലാളികളുള്ള കേന്ദ്രത്തിന്റെ ഏക്കറുകണക്കിന് സ്ഥലങ്ങള്‍ കാടുമൂടി നശിച്ചു, പോളിഹൗസുകള്‍ ഉപയോഗശ്യൂന്യമായി. തുടങ്ങി നിരവധി ആരോപണങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഗവേഷണ കേന്ദ്രം മേധാവി കെ. അജിത്ത് കുമാര്‍ പറഞ്ഞു. സ്‌ക്വാഷ് ഉല്‍പാദിപ്പിച്ചതിന്റെ ബാക്കി വന്ന കുറഞ്ഞ അളവ് ഇഞ്ചി മാത്രമാണ് പുറം തള്ളിയത്.

Leave A Reply

Your email address will not be published.

error: Content is protected !!