മാനന്തവാടി പോലീസ്‌സ്റ്റേഷനില്‍ വീണ്ടും കോവിഡ്
മാനന്തവാടി പോലീസ് സ്റ്റേഷനില്‍ വീണ്ടും കോവിഡ് .കഴിഞ്ഞരണ്ടാഴ്ചക്കാലയളവിനുള്ളിലാണ് 15 പേര്‍ക്ക് പോസിറ്റീവായത്.നാല് എസ്‌ഐമാരടക്കമുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇനിയും രോഗലക്ഷണമുള്ള പോലീസുകാര്‍ സ്റ്റേഷനിലുണ്ട്.അവരെല്ലാം ഇന്ന് കോവിഡ് ടെസ്റ്റ് നടത്തി റിസല്‍റ്റിനായി കാത്തിരിക്കുകയാണ്. എസ്.ഐ മാരുള്‍പ്പെടെ ക്വാറണ്ടയ്‌നില്‍ പോയതോടെ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെ സാരമായ് ബാധിച്ചിട്ടുണ്ട്. മുമ്പ് കോവിഡ് ബാധയെ തുടര്‍ന്ന്‌സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു.